Thursday, September 10, 2015

പരീക്ഷാക്കാലം ഒരു പ്ലിംഗ്

"ടാ നാളയാണ് മലയാളം പരീക്ഷ ഓർമ്മയുണ്ടോ നിനക്കത്"

അടുക്കളയിൽ പാത്രം മോറുന്നതിനിടയിലും അമ്മക്ക് സ്വസ്ഥതയില്ല. മുറ്റത്ത്  ഇരു ചക്രങ്ങളും വയറുകീറി കുടൽമാല ചാടിയ സൈക്കളിന്മേൽ കസർത്തു നടത്തുകയായിരുന്നു നാന അപ്പോൾ.
"ടാ നീയാ ശകടം കളഞ്ഞേച്ചു  പുസ്തകമെടുക്കുന്നുണ്ടോ"

അതൊരു മുന്നറിയിപ്പാണ്! - ഇനി ഒരു അറിയിപ്പുണ്ടാകില്ല, പിന്നെ ചൂരൽപ്രയോഗമായിരിക്കും എന്നറിയാവുന്നതു കൊണ്ട് നാനാ മനസ്സില്ലാമനസ്സോടെ പുസ്തകം കൈയിലെടുത്തു.

"പാ   റുക പാ    റുക ഭാരതനാടിൻ
പൂ വർണ്ണ  ക്കൊടിയേ..........."

"പുസ്തകം നോക്കി തന്നെയാണോ നിന്റെ വായന"

"ഒന്ന് പഠിക്കാനും സമ്മതിക്കൂലെ "

"നേരേ ചൊവ്വെ പഠിച്ചാ ആരാ നിന്നെ തടയുന്നത്?
പൂവർണ്ണമല്ല   മൂവർണ്ണം നോക്കി പഠിക്കടാ"


"അതെന്നെ പ്പറഞ്ഞത് മൂവർണ്ണം"

"പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........

പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........

പാറുക പാറുക ഭാരതനാടിൻ
മൂ വർണ്ണ  ക്കൊടിയേ...........
ഞാൻ പഠിച്ചേ..............."
"ഇനി എന്നെ ശല്യപ്പെടുത്തരുത്. എന്ക്ക് കളിക്കണം"

"ഒന്നൂടെ നന്നായി പഠിക്കടാ ഇനിയും രണ്ടു വരുകൂടിയുണ്ട്".

"അതോക്കെ ഞാൻ പഠിച്ചു. എപ്പഴും എപ്പഴും അതുതന്നെ പഠിക്കണോ ബോറടിക്കുന്നു."

"നീ എപ്പോഴുമെപ്പോഴും ഒരേ സൈക്കിളേൽതന്നെയല്ലേ കസർത്ത് നടത്തുന്നത് അതിന് ബോറടിക്കൂലെ"

"അതിന് അച്ഛൻ പുതിയ സൈക്കിൾ വാങ്ങിത്തരാത്തോണ്ടല്ലേ."


ഇരിക്കട്ടെ അച്ഛനിട്ട് ഒരു റിമൈന്റർ

*    *    **    *    **    *    *
വിശപ്പിന്റെ വിളിയെത്തി......
അടുക്കളയിൽ നിന്നും എത്തിയ കാറ്റിനു അയല പോരിയുന്ന മണം.....
നാന ഒട്ടും അമാന്തിച്ചില്ല
"അമ്മേ ഇനീം റെഡിയായില്ലേ എനിക്ക് വിശക്കുന്നു"

അമ്മയും മോശക്കാരിയല്ലല്ലോ. അവസരം മുതലാക്കി......

" ഇന്ന് നീ ഒന്നും തിന്നണ്ടാ രാവീലേയും കഴിച്ചു, ഇന്നലേയും കഴിച്ചു എപ്പോഴും ഇങ്ങനെ തിന്നോണ്ടിരുന്നാ ബോറടിക്കും, എന്തേ"

നാനാ ഉത്തരം മുട്ടി പ്ലിംഗി.....

1 comment:

  1. എപ്പഴും എപ്പഴും അതുതന്നെ പഠിക്കണോ ബോറടിക്കുന്നു.


    എപ്പോഴും ഇങ്ങനെ തിന്നോണ്ടിരുന്നാ ബോറടിക്കും, എന്തേ"

    നാനാ ഉത്തരം മുട്ടി പ്ലിംഗി.....

    ReplyDelete