Tuesday, January 20, 2015

നാനായും നാനോ കാറും

പതിവു പോലെ വൈകുന്നേരത്തെ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നാനാ അച്ഛനെ നോക്കി പറഞ്ഞു: "അച്ഛാ നമുക്കൊരു കാറുമേടിക്കാമച്ഛാ"

"വിഡ്ഢിപ്പെട്ടിയിലെ പരസ്യം കണ്ടാവും  നിനക്കീ തോന്നൽ അല്ലേ?" അമ്മയോടു പറയാറുള്ള അതേ മറുപടി. ഇത് എപ്പഴും അച്ഛന്റെ നാവിലുണ്ടാകും.

'അതോണ്ടൊന്നുംല്ലാ"

"പിന്നേ?"

" അതു നിങ്ങൾക്ക് വേണ്ടി തന്നെ"

"എനിക്കു വേണ്ടി ഒക്കെ നീ ചിന്തിച്ചു തുടങ്ങിയോ?"

"ഓ അച്ഛനെപ്പഴും ഇങ്ങനേ പറയൂ. ഒരു നല്ല കാര്യം പറഞ്ഞപ്പോ അതിലും കൊനഷ്ട് കാണും"

"നീ ചിണുങ്ങാണ്ട് കാര്യം പറയു"

"പ്പോ ഭയങ്കര മഴയൊക്കെ അല്ലേ?ഇന്നലെ രാത്രിലും എത്ര കഷ്ടപ്പെട്ടിട്ടാ ബൈക്കോടിച്ച് വന്നത്. നമ്മൾ രണ്ടാളും കോട്ടിട്ടും നനഞ്ഞു കുളിച്ചു. പാവം അമ്മ കോട്ടില്ലാതെ മുഴുവനും നനഞ്ഞു."

"അതിനെന്താ പുതിയ വേവലാധി നിനക്ക്."

"എനിക്കൊന്നും .........ല്ലാ "
"പിന്നേ?"

"നമുക്കൊരു കാറുണ്ടെങ്കി നിങ്ങളിങ്ങനെ കഷ്ടപ്പെടണ്ടല്ലോ.....       നിങ്ങളുടെ നല്ലതിനു വേണ്ടി പറയുവാ ഒരു കാറ് വാങ്ങിക്ക്"

"അപ്പോ നിനക്ക് വേണ്ടേ കാറ്"
 "ഓ എനിച്ചെന്തിനു കാറ് അച്ഛനല്ലേ ഓടിക്കാൻ പറ്റൂ....... ഞാൻ കുട്ടിയല്ലേ......"

"ങാ!എനിക്കും ഇപ്പോ കാറൊന്നും വേണ്ടാ മാത്രവുമല്ല അത്രയും കാശൊന്നും എന്റെടുത്തു ഇപ്പോ ഇല്ലാ"


"അത്രക്ക് വിലയൊന്നും ഇല്ലച്ഛാ ആ ചെറിയ ഒരു കാറില്ലേ ഇന്നലെ കണ്ട.......
മഞ്ഞച്ചായ...............മുള്ള ചെറിയ കാറ്.............. നാനാ    ഓർക്കുന്നില്ലേ?"


 " അതു നാനാ അല്ലടാ നാനോ! അതിനു?"

"അതാവുമ്പം ഒരു ഒരു ലക്ഷമൊക്കെ  മതി"

"ഇതൊക്കെ ആരാടാ നിന്നെ പ്പഠിപ്പിച്ചേ അമ്മയാണോ?"

"ഇല്ലില്ല ഞാൻ തന്നെ പറഞ്ഞതാ"

"ഇത്രക്ക് അന്വഷണമൊന്നും നീ നടത്തണ്ടാ.ആ സമയത്ത് വല്ലതും നാലക്ഷരം എഴുതി പഠിക്കാൻ നോക്കു"

 "അതൊക്കെ ഞാൻ പഠിച്ചോളാം അച്ഛാ, പൈസ ഒക്കെ പിന്നെ കൊടുത്താമതി
നമ്മളങ്ങോട്ടു ചെന്നിട്ട് കളർമാത്രം പറഞ്ഞുകൊടുത്താ മതീ.......... ആ മാമൻ വീട്ടീകൊണ്ടരും കാറ്"

"ഏത് മാമൻ?"

"ഇന്നലേ നമ്മൾ ലൈറ്റൊക്കെ കണ്ട് പൂവൊക്കെ കണാൻ പോയപ്പോ ഒരു മാമൻ വന്ന് പറഞ്ഞല്ലോ .............. പിന്നെ കാർഡിട്ടാ മെഷീന്ന് പൈസാ വരൂല്ലേ  അതെടുത്തു കൊടുത്താ പോരേ?"


"നീ ഇത്രക്കൊന്നും ചിന്തിക്കണ്ടാ. ഞാൻ പഠിച്ച് പരീക്ഷയൊക്കെ എഴുതി ഒരു ജോലിയൊക്കെ സമ്പാതിച്ച് ഈ വീടു വാങ്ങി. ഇനി നിന്റെ പഠിപ്പൊക്കെയാണ് കാര്യം. നിനക്കത്രക്ക് നിർബന്ധമാണേൽ നീ പഠിച്ച് വലിയവനാകുമ്പോ നല്ല ജോലിക്ക് പോയിട്ട് അച്ഛനു കാറൊക്കെ വാങ്ങിത്താ എന്താ?"

"അച്ഛെന്റെ ഒരു കാര്യം അതിനൊക്കെ ഇനീം എത്രകാലം വേണം
ഈ അച്ഛൻ നന്നാവുംന്ന് തോന്നണില്ല!"



 

3 comments:

  1. നിങ്ങളുടെ നല്ലതിനു വേണ്ടി പറയുവാ ഒരു കാറ് വാങ്ങിക്ക്
    "അതാവുമ്പം ഒരു ഒരു ലക്ഷമൊക്കെ മതി"
    പിന്നെ കാർഡിട്ടാ മെഷീന്ന് പൈസാ വരൂല്ലേ

    ReplyDelete
  2. 'No no'....കുട്ടിക്ക് ഇപ്പം കാറ് വങ്ങേണ്ട സമയവും കാലവുമൊന്നുമായിട്ടില്ല ...പഠിച്ചു നല്ല കുട്ട്യാവാന്‍ നോക്ക് ....!

    ReplyDelete